മലയാളം (Malayalam) - Language of Keralites

മലയാളം എഴുതുവാനും വായിക്കുവാനും നാമെല്ലാം പഠിക്കുന്നുണ്ടെങ്കിലും കാലക്രമേണ മലയാളം ഉപയോഗിക്കാതെയിരുന്ന് തുരുമ്പുപിടിച്ച് എഴുതുവാനും വായിക്കുവാനും വരെ മറന്നുപോകുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തില്‍ മലയാളത്തില്‍ത്തന്നെ ആശയസംവേദനം സാദ്ധ്യമാക്കുന്ന ഒരു കൂട്ടായ്‌മ എന്നതാണ് 'മലയാള'ത്തിന്റെ ലക്ഷ്യം. ആംഗലേയഭാഷയില്‍ എത്ര തന്നെ നിപുണരാണെങ്കിലും മലയാളത്തില്‍ത്തന്നെ ചിന്തിക്കുന്ന നമ്മുടെ വിചാരവികാരങ്ങളെ അതേപടി പകര്‍ത്തുവാന്‍ മറ്റൊരു ഭാഷയിലേക്കുള്ള തര്‍ജ്ജമ അനാവശ്യമാണെന്ന തിരിച്ചറിവാണ് ഈ കൂട്ടായ്‌മയുടെ ഉത്ഭവത്തിനു പിന്നില്‍. ചിരിയോടൊപ്പം ചിന്തയുടെയും നുറുങ്ങുകള്‍ പങ്കിടാനും പച്ചമലയാളത്തില്‍ത്തന്നെ സല്ലപിക്കുവാനും മലയാളത്തെ സ്‌നേഹിക്കുന്ന ഏവര്‍ക്കും സ്വാഗതം. സന്ദര്‍ശകര്‍ക്കായുള്ള പേജിലൊഴികെ മറ്റെല്ലായിടത്തും മലയാ‍ളത്തില്‍ മാത്രം എഴുതുവാന്‍ ശ്രദ്ധിക്കണമെന്നുമാത്രം.


Related Posts Plugin for WordPress, Blogger...